കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലിമെന്ററി അഫയേഴ്സുമായി ചേർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് 'കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ 'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഏകദിന ശില്പശാല മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി ഡോ. തോമസ് ഐസക്, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. കെ.എൻ.ഹരിലാൽ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പ്രൊഫസർ കെ.ജെ.ജോസഫ്, മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ.മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.
സർവകലാശാല രജിസ്ട്രാർ ഡോ. ഡിംപി.വി.ദിവാകരൻ, സിൻഡിക്കേറ്റ് അംഗം ഡോ. സി.ഉദയകല, സ്കൂൾ ഒഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി ഡോ. ജി.സുരാജ്, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പി.സജി സ്റ്റീഫൻ, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. എസ്.എൽ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |