തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ/ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 173/2021,174/2021,175/2021,274/2021,495/2021,496/2021,531/2021,600/2021,626/2021,652/2021,680/2021) തസ്തികകളിലേക്ക് ഇന്ന് രാവിലെ 10.30മുതൽ 12.30വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ ഉച്ചയ്ക്കു ശേഷം 2.30മുതൽ 4.30വരെ നടത്തും.
അഭിമുഖം
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ശാലാക്യതന്ത്ര(കാറ്റഗറി നമ്പർ114/2021) തസ്തികയിലേക്ക് നാളെ രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ രോഗനിദാന (കാറ്റഗറി നമ്പർ 113/2021) തസ്തികയിലേക്ക് 27ന് രാവിലെ 10.15നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ)അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സ്റ്റഡീസ് (കാറ്റഗറി നമ്പർ 20/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |