തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്തതിന് സുപ്രീംകോടതിയെ സമീപിക്കും മുൻപ് ട്രഷറി നിയന്ത്രണം ഒഴിവാക്കി രാജ്ഭവന് 59 ലക്ഷം അനുവദിച്ച് സർക്കാർ. നിത്യച്ചെലവിന് ബഡ്ജറ്റിൽ അനുവദിച്ച തുക തീർന്നതോടെ ഗവർണറുടെ അഡി. ചീഫ് സെക്രട്ടറി ഒക്ടോബർ നാലിന് കൂടുതൽ പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 28ന് 59 ലക്ഷം അധിക ഫണ്ടായി അനുവദിച്ചു. യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് 6.85 ലക്ഷം, മറ്റ് ചെലവുകൾക്ക് 35 ലക്ഷം, ചികിത്സാ ചെലവിനായി 3 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. 12.52 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത്. പണം തീരുമ്പോൾ രാജ്ഭവൻ അധികഫണ്ട് ആവശ്യപ്പെടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |