തിരുവനന്തപുരം: ഖനന മേഖലയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ 31 വരെ ആൻഡ് ജിയോളജി വകുപ്പിന് ലഭിച്ചത് 273.97 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 165.96 കോടിയായിരുന്നു. ഖനനത്തിനുള്ള റോയൽറ്റിയും ഫീസുകളും കാര്യക്ഷമമായി പിരിച്ചെടുത്തതാണ് നേട്ടത്തിന് കാരണം. മുൻവർഷം ഇതേകാലയളവിൽ പിരിച്ചതിനെക്കാൾ 70 ശതമാനം വരുമാന വർദ്ധനവുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇ-ഓഫീസ്, കോമ്പസ് സോഫ്റ്റ് വെയർ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വർദ്ധനയെന്നും മന്ത്രി പറഞ്ഞു.
2021-22 വരെ രേഖപ്പെടുത്തിയ വാർഷികവരുമാന വർദ്ധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23ൽ ഇത് 56 ശതമാനമായി. 2016ൽ സംസ്ഥാനത്തെ ക്വാറികൾ 3,505 ആയിരുന്നപ്പോൾ ആകെ വരുമാനം 138.72 കോടിയായിരുന്നു. എന്നാൽ നിലവിലുള്ള 651 ക്വാറികളിൽ നിന്നാണ് 273.97 കോടി പിരിച്ചെടുത്തത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം വരുമാനം- 45 46 കോടി. കഴിഞ്ഞവർഷം ഇത് 13.54 കോടിയായിരുന്നു. മലപ്പുറം രണ്ടാം സ്ഥാനത്ത്, 37.28 കോടി. മുൻവർഷം ഇത് 25.08 കോടിയായിരുന്നു.
മറ്റു ജില്ലകളിലെ വരുമാനം (കോടിയിൽ). ബ്രായ്ക്കറ്റിൽ മുൻ വർഷത്തെ തുക
എറണാകുളം- 33.17 (13.96)
തിരുവനന്തപുരം-27.22 (24.78)
കോട്ടയം-22.29 (20.79)
കൊല്ലം-20.62 (16.14)
കണ്ണൂർ-20.10 (7.89)
പത്തനംതിട്ട-19.87 (10.35)
തൃശൂർ-13.07 (10.95)
കോഴിക്കോട്-11.91 (4.84)
ഇടുക്കി-9.47 (5.04)
കാസർകോട്-6.51 (4.08)
ആലപ്പുഴ-3.27 (2.05)
വയനാട്-2.86 (1.6)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |