തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും 1ന് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 21ന് സെക്രട്ടേറിയറ്റിന് മുന്നിൽ ട്രാൻസ്പോർട്ട് പെൻഷൻകാരുടെ അനിശ്ചിതകാല സമരം പുനരാരംഭിക്കുമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശമ്പള പരിഷ്കരണ മാനദണ്ഡത്തിൽ പെൻഷനും പരിഷ്കരിക്കുക,ക്ഷാമാശ്വാസം കുടിശ്ശിക സഹിതം നൽകുക,ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ജനറൽ സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷ്റഫ്,എ.കെ.ശ്രീകുമാർ, എസ്.ബാലകൃഷ്ണൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ,എ.മസ്താൻ ഖാൻ തുടങ്ങിയരും
സംബന്ധിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |