തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിന് 1000 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പാലത്തിനും ഇവരെ ഉപയോഗിക്കും. വിരമിച്ച പൊലീസ്, സൈനിക ഉദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റുകൾ എന്നിവരെയാണ് നിയമിക്കുക. ദിവസം 600രൂപ ശമ്പളം നൽകും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |