കോഴിക്കോട്: സംസ്ഥാനം 75ാം വർഷത്തിലേക്ക് കടക്കുന്ന 2031ൽ രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിഷൻ 2031ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് സെമിനാറിൽ വികസന നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലടക്കം ബി.എം ബി.സി റോഡുകൾ പണിത് പശ്ചാത്തല വികസനത്തിലൂടെ ജനജീവിതം വികസനത്തിലേക്ക് എത്തിക്കാനായി. കുതിരാൻ ടണൽ,മൂന്നാർ ബോഡിമെട്ട്,നാട്ടുകാൽ താണാവ് എന്നീ ദേശീയപാത വികസന പ്രവൃത്തികളും പൂർത്തീകരിച്ചു. ദേശീയപാത 85ൽ കൊച്ചി -മൂന്നാർ 125 കിലോമീറ്റർ പാത നവീകരണം പുരോഗമിക്കുകയാണ്. മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങൾ പൂർത്തിയാക്കി. 150ാമത് പാലം തിരുവനന്തപുരത്തെ പാറശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവം. അഞ്ചിന് നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |