തൃശൂർ: സി.പി.എം ജില്ലാകമ്മിറ്റിയുടെ വർഷങ്ങൾ പഴക്കമുള്ള രണ്ടു സ്ഥിര നിക്ഷേപമുൾപ്പെടെയുള്ള ചില അക്കൗണ്ടുകളും പൊറത്തശേരി ലോക്കൽകമ്മിറ്റി ഓഫീസ് നിർമാണത്തിന് വാങ്ങിയ 4.66 സെന്റ് സ്ഥലവും അറ്റാച്ചു ചെയ്തുള്ള ഇ.ഡി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് ജില്ലാസെക്രട്ടേറിയേറ്റ്.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നയങ്ങളെ ശക്തമായി എതിർക്കുന്ന സി.പി.എമ്മിനെ തകർക്കാൻ ഇ.ഡിയെ ബി.ജെ.പി ദുരുപയോഗിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സി.പി.എമ്മിനോട് ശത്രുതയുണ്ടായതാണ് വേട്ടയാടലിന് കാരണം. തൃശൂർ ജില്ലയിലെ കൊടകര കുഴൽപ്പണകേസ്, കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി കേസ് എന്നിവ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടും, ഇതുവരെ നടപടികളുണ്ടായില്ല. കേസിൽ ബി.ജെ.പിക്കാർ പ്രതികളാകും എന്നതിനാലാണിതെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |