തൊടുപുഴ: സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി നൽകാൻ നിർദ്ദേശിച്ച കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനോട് രാജിവയ്ക്കാൻ സി.പി.എം നിർദ്ദേശിച്ചു. കൈക്കൂലിക്കേസിൽ ചെയർമാൻ പ്രതിയായ സംഭവം പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്നലെ ചേർന്ന സി.പി.എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സനീഷ് ജോർജ് രാജി സന്നദ്ധതയറിയിച്ചു. ഇന്ന് രാവിലെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. അന്വേഷണ വിധേയമായി മാറി നിൽക്കാനാണ് പാർട്ടി നിർദ്ദേശിച്ചത്. ഇതിനിടെ കൈക്കൂലിക്കേസിൽ പിടിയിലായ തൊടുപുഴ നഗരസഭ അസി.എൻജനിയർ സി.ടി. അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |