തിരുവനന്തപുരം: കൃഷി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചതിനെതിരെ ഡോ.ബി.അശോക് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി ഇന്ന് പത്തരയ്ക്ക് പരിഗണിക്കും. നിയമനം ചട്ടപ്രകാരമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിവിൽ സർവീസ് ചട്ടങ്ങൾക്കും ഇ.പി.റോയപ്പ കേസിലെ സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമാണ് സർക്കാർ നടപടി. തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മിഷൻ തസ്തിക പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായതല്ല. നിയമിച്ച ശേഷമാണ് കമ്മിഷൻ രൂപീകരിച്ചത്. ജീവനക്കാരുടെ എണ്ണം പോലും നിശ്ചയിച്ചിട്ടില്ല. സന്നദ്ധത ആരാഞ്ഞ ശേഷമേ കേഡറിനു പുറത്തേക്ക് ഡെപ്യൂട്ടേഷൻ പാടുള്ളൂ എന്ന ചട്ടവും പാലിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |