തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവും എം.പിയുമായ കെ. രാധാകൃഷ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ.രാധാകൃഷ്ണൻ.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായി ഇ,.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.
കേസിൽ നിലവിലെ ജില്ലാ സെക്രട്ടറിയെയും ഇ,ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി. അന്തിമകുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. അതേസമയം അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നത് സംബന്ധിച്ച് വിശദീകരണം പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |