കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അദ്ദേഹവുമായി പങ്കുവെച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതില്‍ കുറച്ചുകാലമായി വലിയ പ്രതിസന്ധിയുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നിവേദനം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രം കേരളത്തിന് നല്‍കാന്‍ കുടിശ്ശികയുള്ള കേന്ദ്ര പദ്ധതി വിഹിതം നിവേദനത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ കേന്ദ്ര വിഹിതം വൈകിയാല്‍ അത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ എത്തരത്തില്‍ ബാധിക്കുമെന്നും കേന്ദ്ര മന്ത്രിയെ അറിയിച്ചുവെന്നും വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എന്‍സിഇആര്‍ടി ജനറല്‍ കൗണ്‍സില്‍
രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയും വര്‍ഗീയവല്‍ക്കരിക്കുന്നതിന് വേണ്ടിയും എന്‍സിഇആര്‍ടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കേരളത്തിന്റെ ശക്തമായ നിലപാട് ഇന്ന് നടന്ന എന്‍സിഇആര്‍ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത എന്ന വിശാലമായ ലക്ഷ്യവും രാജ്യത്തിന്റെ ശക്തിയായ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെയും ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |