തിരുവനന്തപുരം: സിൻഡിക്കേറ്റ് അംഗം ഡോ.എസ്.നസീബിന്റെ പ്രൊമോഷനെ കുറിച്ച് ചർച്ച ചെയ്യാൻ കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. പ്രൊമോഷൻ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ വി.സിയുടെ റിപ്പോർട്ടിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
സംസ്‌കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ച കാലയളവു കൂടി പരിഗണിച്ച് നസീബിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രൊമോഷൻ അംഗീകരിക്കാതെ വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഗവർണറുടെ തീരുമാനത്തിന് വിടുകയായിരുന്നു.സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വി.സിയുടെ നിലപാട് ചോദ്യം ചെയ്ത് ഡോ.നസീബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗവർണർ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് വീണ്ടും സിൻഡിക്കേറ്റ് യോഗം ചേരുന്നത്. നസീബിന്റെ പ്രൊമോഷൻ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വി.സിക്കും നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |