തിരുവനന്തപുരം: കൊച്ചി പുറംകടലിൽ എം.എസ്.സി കമ്പനിയുടെ എൽസ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തേക്കും. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ പരിധിയിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ കോസ്റ്റൽ പൊലീസിനു കേസെടുക്കാനാവും. കേരള, ലക്ഷദ്വീപ് തീരമേഖലയിലെ ഇക്കണോമിക് സോണുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്. ഭാരതീയ ന്യായസംഹിതയിലെ 282, 125, 324 വകുപ്പുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 7, 8, 9, 15 വകുപ്പുകളും ചേർത്ത് കേസെടുക്കാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |