തിരുവനന്തപുരം: സംസ്ഥാന മാദ്ധ്യമ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നൽകും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ വൈകിട്ട് 5.30നാണ് ചടങ്ങ്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം എൽ എ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എൻ. പ്രഭാവർമ്മ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി തുടങ്ങിയവർ പങ്കെടുക്കും. കെ. ജി പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി കേസരി പുരസ്‌കാരം സമ്മാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |