
തിരുവനന്തപുരം: കേരള അക്കാഡമി ഒഫ് സയൻസസ് ഏർപ്പെടുത്തിയ പ്രൊഫ. എ. ഹിഷാം എൻഡോവ്‌മെന്റ് അവാർഡ് സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബി.എൽ. അഭിരാമിക്കും മദ്രാസ് സർവകലാശാല സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണി ഗവേഷക കെ.പി. സ്മിജയ്ക്കും. 15ന് രാവിലെ 9.30ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ ലക്നൗവിലെ ഐ.സി.എ.ആർ-നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജനറ്റിക് റിസോഴ്‌സസ് ഡയറക്ടർ ഡോ. കാജൽ ചക്രവർത്തി അവാർഡുകൾ സമ്മാനിക്കും. സ്വർണ മെഡൽ,പ്രശസ്തിപത്രം,ക്യാഷ് പ്രൈസ് എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന ദേശീയ സെമിനാർ പാലോട് ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. സി. അരുണാചലം ഉദ്ഘാടനം ചെയ്യും. ഡോ. റൊണാൾഡ് ഗെയർ ക്ലിയറൻസ് മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |