
ന്യൂഡൽഹി: ബി.ജെ.പി-ആർ.എസ്.എസ് ചായ്‌വുള്ള സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ വീർസവർക്കറിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്. ന്യൂഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ മറ്റ് അഞ്ച് പേർക്കൊപ്പം ശശി തരൂരും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൽ നിന്ന് അവാർഡ് സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേന്ദ്ര സർക്കാർ നിലപാടുകളെ പിന്തുണച്ച് വെട്ടിലാക്കുന്നതിന് പിന്നാലെയാണ് കോൺഗ്രസ് എതിർക്കുന്ന സവർക്കറിന്റെ പേരിലുള്ള അവാർഡ് തരൂരിന് നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തരൂർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പൊതുസേവനം, ദേശീയ സ്വാധീനം, സാമൂഹിക പുരോഗതി തുടങ്ങിയ മേഖലകളിലെ പ്രമുഖ വ്യക്തികൾക്കാണ് വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ജമ്മുകാശ്‌മീർ ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചടങ്ങിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |