മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം ജനങ്ങൾ ഏറ്റെടുക്കില്ലെന്നും ഇക്കാര്യത്തിൽ ലീഗ് സമസ്തയ്‌ക്കൊപ്പമെന്നും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റേതാണ്. സാമുദായിക നേതാക്കളും മതനേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് വിദ്വേഷം പരത്താൻ ശ്രമിക്കാതെ
ആത്മസംയമനം പുലർത്തുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |