തൃശൂർ: മദ്യത്തിനൊപ്പം വേണ്ടത്ര ടച്ചിംഗ്‌സ് നൽകിയില്ലെന്ന പേരിലെ തർക്കത്തിനൊടുവിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയർ ബാറിന് പുറത്തുവച്ചാണ് സംഭവം. ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശിയായ ഹേമചന്ദ്രൻ (64) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി അളഗപ്പനഗർ സ്വദേശി സിജോ ജോൺ (40) അറസ്റ്റിലായിട്ടുണ്ട്. രാത്രി 11.30യോടെയാണ് സംഭവമുണ്ടായത്.
കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നയാളാണ് പ്രതിയായ സിജോ. ബാറിൽ നിന്നും മദ്യപിക്കുന്നതിനിടെ ആവശ്യത്തിന് ടച്ചിംഗ്‌സ് കിട്ടിയില്ല എന്ന പേരിൽ ഇയാൾ ജീവനക്കാരുമായി വാക്കുതർക്കവും പിന്നാലെ കൈയാങ്കളിയുമുണ്ടായി. ഇതിനുശേഷം ബാറിൽ നിന്നുമിറങ്ങി തൃശൂരേക്ക് പോയ പ്രതി ഒരു കത്തിയുമായി തിരികെയെത്തി. ഭക്ഷണം കഴിക്കാനായി രാത്രി 11.30ഓടെ ഹേമചന്ദ്രൻ പുറത്തിറങ്ങിയ നേരത്ത് ഇയാൾ ആക്രമിച്ചു. നേരത്തെ തൃശൂരിൽ നിന്നും ഈ ബാറിലേക്ക് എത്തുമ്പോൾ തന്നെ സിജോ മദ്യപിച്ചിരുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |