പാലക്കാട്: ബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി കപ്പൂർ കാഞ്ഞാരത്താണി മുഹമ്മദ് യാസീർ(26) ആണ് വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് കോയമ്പത്തൂരിൽ നിന്ന് എയർ ബസിൽ പാലക്കാട്ടേക്ക് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബാങ്കോക്കിലെ പാപ്പിച്ചി സ്ഥലത്ത് നിന്ന് സുഹൃത്തിൽ നിന്ന് ഒരു ഗ്രാമിന് 2000 രൂപ കൊടുത്താണ് വാങ്ങിയത്. ഇത് വിപണിയിൽ 22,000 രൂപയോളം ലഭിക്കുമെന്ന് പ്രതി എക്‌സൈസിന് മൊഴി നൽകി. നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ഹൈബ്രിഡ് കഞ്ചാവ് വളർത്തിയെടുക്കുന്നത്. തുച്ഛമായ വിലയിൽ ബാങ്കോക്കിൽ നിന്ന് ലഭിക്കുന്ന ഇത് സംസ്ഥാനത്ത് വൻവിലക്കാണ് നൽകുന്നത്. സ്വന്തം ഉപയോഗത്തിനും സുഹൃത്തുക്കൾക്കും വിൽപന നടത്തുന്നതിന് വേണ്ടിയാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി സമ്മതിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സി.എൻ.മനോജ് കുമാർ , അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്, കെ.പി.രാജേഷ്, പി.എസ്.മനോജ്, സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ പരിശോധനക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |