ഇടുക്കി: പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്തിയ അടിമാലി സ്വദേശിയായ ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ അഞ്ച് പേർ റിമാൻഡിൽ. എസ്റ്റേറ്റ് സെൻട്രൽ ഡിവിഷൻ മുരുകപാണ്ടി (40), മുകേഷ് കുമാർ (25), മണികണ്ഠൻ (33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷൻ നന്ദകുമാർ (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്നായിരുന്നു മർദ്ദനം. ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പൊലീസ്, സംഭവത്തിന്ശേഷം ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്. ശരലാൽ, സബ് ഇൻസ്‌പെക്ടർ റെജി ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ആർ. രമേഷ്, വി. ജയകൃഷ്ണൻ, വിൻസന്റ്, ജിനോ ജോർജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |