തിരുവനന്തപുരം: ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നവർക്ക് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് കേരളകൗമുദി എഴുതിയ എഡിറ്റോറിയലിന് നന്ദി പറഞ്ഞ് മന്ത്രി എം.ബി. രാജേഷ്. കിച്ചൺ ബിന്നുകൾ ചെടിച്ചട്ടികളാക്കി മാറ്റുന്നതും, ഇനോകുലത്തിന്റെ ദൗർലഭ്യവും, ഇപ്പോഴും ചില പൊതുസ്ഥലങ്ങൾ വൃത്തിഹീനമാണ് എന്നതുൾപ്പെടെ കേരളകൗമുദി ഉയർത്തിയ നിർദ്ദേശങ്ങളും വിമർശനങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യും.
മാലിന്യസംസ്‌കരണ രംഗത്ത് സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകമായ നിലപാടുകളോട് എന്നും ചേർന്നുനിൽക്കുന്ന സമീപനമാണ് കേരളകൗമുദി സ്വീകരിക്കുന്നത്. കേരളകൗമുദിയെ ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. നാടിന്റെ വൃത്തിക്കായി നിലകൊള്ളുന്ന ഈ സമീപനം എല്ലാ മാദ്ധ്യമങ്ങൾക്കും മാതൃകയാണ്.
കൗമുദി എഡിറ്റോറിയലിൽ പറഞ്ഞതുപോലെ മാലിന്യസംസ്‌കരണത്തിലെ ഒരോ ചുവടുവയ്പ്പും വലിയ ദൗത്യമാണ്. സർക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളും മാദ്ധ്യമങ്ങളുമെല്ലാം അണിനിരന്നാൽ മാത്രമേ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം നമുക്കു നേടാനാവൂ. ആ ലക്ഷ്യത്തിനായി കൂടുതൽ ഊർജത്തോടെ നമുക്ക് മുന്നോട്ടുപോകാമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |