തിരുവനന്തപുരം: ജീവനക്കാരുടെ പൊതുസംഘടനകളുടേയും വകുപ്പുതല സംഘടനകളുടേയും വിവരങ്ങൾ സമാഹരിച്ച് സർക്കാർ. അംഗീകൃത സംഘടനകൾ, പൊതുവായ വിവരങ്ങളും വിവിധ വകുപ്പുകളിലെ സംഘടനകളുടെ വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം. അതത് വകുപ്പ് മേധാവികളും സ്ഥാപനമേധാവികളും വകുപ്പുകളിലെ സംഘടനാഭാരവാഹികളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. https://forms.gle/Q3hPYbVmQyoZiWw86 എന്ന ലിങ്കിലാണ് വിവരങ്ങൾ നൽകേണ്ടത്. ജീവനക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ എല്ലാവരേയും പങ്കെടുപ്പിക്കാനാണിതെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |