തിരുവനന്തപുരം: മെഡിസെപ് പദ്ധതിയിൽ ജീവനക്കാർക്ക് ഓപ്ഷൻ നൽകുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓപ്ഷൻ നൽകണമെന്ന് ജീവനക്കാർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അത് പദ്ധതിയുടെ ആകർഷണീയത ഇല്ലാതാക്കും. പ്രീമിയം കൂട്ടേണ്ടി വരും. അല്ലെങ്കിൽ കവറേജ് കുറയ്ക്കണം. പദ്ധതി ഏറ്റെടുക്കാൻ ഇൻഷ്വറൻസ് കമ്പനികൾ ഒരുക്കമാകില്ല.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 97% പരാതികളും പരിഹരിക്കാനായി. 30 ലക്ഷം പേരിൽ 11ലക്ഷം പേർക്കും ചികിത്സാ സഹായം ലഭ്യമായി. രണ്ടാം ഘട്ടത്തിൽ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾക്കാണ് കരാർ നൽകുക. 500 രൂപയിൽ നിന്ന് 750 രൂപയാക്കി പ്രീമിയം ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ടെൻഡർ നൽകിക്കഴിയുമ്പോൾ ഈ ബെഞ്ച് മാർക്ക് പ്രീമിയം കൂടുകയോ, കുറയുകയോ ചെയ്യാം.
രണ്ടാം ഘട്ടത്തിൽ
പ്രധാന മാറ്റങ്ങൾ
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ രണ്ടു പ്രധാന മാറ്റങ്ങളുണ്ട്. അതിലൊന്ന് ഒരേ ആശുപത്രിയിൽ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സാ പാക്കേജുകളും ഇൻഷ്വറൻസ് പദ്ധതിയുടെ പരിധിയിൽപ്പെടുത്തുന്നതാണ്. ചില ആധുനിക ചികിത്സകൾ ചില ആശുപത്രികളിൽ ഇൻഷ്വറൻസ് പാക്കേജിൽ ഉൾപ്പെടുത്താതിരിക്കുമ്പോൾ അത്തരം ചികിത്സകൾക്ക് ബില്ല് നൽകുന്നത് ഒഴിവാക്കാനാണിത്.
സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി സർക്കാർ നേരിട്ട് ശമ്പളം നൽകാത്ത വിഭാഗങ്ങളേയും മെഡിസെപ്പിൽ ഉൾപ്പെടുത്തുന്നതാണ് രണ്ടാമത്തെ മാറ്റം. ഒന്നാം മെഡിസെപ് പദ്ധതി 90% വിജയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |