
ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. തന്റെ വിശേഷങ്ങളെല്ലാം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കൊല്ലം സുധിയെക്കുറിച്ച് അവർ പറയുന്ന പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയപ്പോൾ സുധിച്ചേട്ടൻ വിളിച്ചുണർത്തിയെന്നാണ് അവർ പറയുന്നത്. 'ബസിലായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നത്. പുലർച്ചെ രണ്ടോ മൂന്നോ മണിയായിക്കാണും. ഞാൻ നല്ല ഉറക്കമായിരുന്നു. പെട്ടെന്ന് വാവൂട്ടാ എന്ന വിളി കേട്ട് ഞാൻ ചാടിയെഴുന്നേറ്റു, ബസിന്റെ കർട്ടൻ മാറ്റിയപ്പോൾ കൃത്യം ചങ്ങനാശ്ശേരി എത്തിയിരിക്കുന്നു. അതെനിക്ക് വല്ലാതെ ഫീൽ ചെയ്തു. ആ സമയം സുധി ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത് എന്നാണ് വിശ്വസിക്കുന്നത്.
ഇക്കാര്യം വീട്ടിൽ എല്ലാവരോടും പറഞ്ഞു. ആത്മാവിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ടാകാം. ഷൂട്ടിംഗിനൊക്കെ പോകുമ്പോൾ എഴുന്നേറ്റില്ലെങ്കിൽ സുധിച്ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ വിട്ടുപോകാൻ സുധിച്ചേട്ടന് ഒരിക്കലുമാകില്ല. നമ്മളിൽ കൂടുതൽ പേരും ആത്മാവിൽ വിശ്വസിക്കുന്നവാണ്. ഞാനും മക്കളും സന്തോഷത്തോടെയിരിക്കുന്നത് കാണാൻ സുധിച്ചേട്ടന് ഇഷ്ടമാണ്.'- രേണു സുധി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രേണു സുധി പുതിയ കാർ വാങ്ങിയിരുന്നു. സ്വിഫ്റ്റ് കാറാണ് അവർ സ്വന്തമാക്കിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |