
# എൻ.ഡി.എ പട്ടികയിൽ
എൽ.ഡി.എഫ് കൗൺസിലർ
# എൽ.ഡി.എഫ് പട്ടികയിൽ
മുൻ ബി.ജെ.പി കൗൺസിലർ
തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രഖ്യാപിച്ച പട്ടികയിൽ ഇക്കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയിലെ സ്ഥിരം സമിതി അദ്ധ്യക്ഷ. എൽ.ഡി.എഫ് പട്ടികയിൽ മുൻ ബി.ജെ.പി കൗൺസിലർ സി.പി.ഐക്കായും മത്സരരംഗത്ത്. എൻ.ഡി.എയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനതാദൾ എസിന്റെ പ്രതിനിധിയായ ഷീബാ ബാബു കൃഷ്ണാപുരം ഡിവിഷനിലാണ് മത്സരിക്കുക. അതേസമയം മുൻ ബി.ജെ.പി കൗൺസിലർ ലളിതാംബിക കുട്ടൻകുളങ്ങര ഡിവിഷനിൽ എൽ.ഡി.എഫിനായി മത്സരിക്കും.
ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഷീബാ ബാബുവിനെ പൊന്നാടയണിയിച്ചു. 15 വർഷം ഇവർ ജനതാദൾ എസിന്റെ ടിക്കറ്റിൽ മത്സരിച്ചാണ് കൗൺസിലറായത്. കഴിഞ്ഞ ഭരണസമിതി ഷീബാ ബാബുവുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഡിവിഷൻ പുനർനിർണയത്തിൽ കൃഷ്ണാപുരം സി.പി.ഐക്ക് വിട്ടു കൊടുക്കേണ്ടിയും വന്നു. ഇന്നലെ സി.പി.ഐ ഓഫീസിലെത്തിയ ബി.ജെ.പി മുൻ കൗൺസിലർ ലളിതാംബികയെ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാനായാണ് ഇവർക്ക് സീറ്റ് നിഷേധിച്ചത്. ഗോപാലകൃഷ്ണൻ തോൽക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പിയുമായി അകലം പാലിച്ച് വരികയായിരുന്നു ലളിതാംബിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |