
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്നകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് ഇന്ന് വിധി പറയും. അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പിന്നിട്ടു. കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാർ, ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. പങ്കജ് ഭണ്ഡാരി ചെന്നൈയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് ലഭിക്കാത്തതിനാൽ മാറ്റിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |