
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (കാറ്റഗറി നമ്പർ 91/2025, 121/2025-ഹിന്ദുനാടാർ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (കാറ്റഗറി നമ്പർ 90/2025, 295/2025-പട്ടികവർഗ്ഗം), അസി.പ്രൊഫസർ ഇൻ ഫിസിയോളജി (കാറ്റഗറി നമ്പർ 294/2025-പട്ടികവർഗ്ഗം) തസ്തികകളുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 19വരെ അപേക്ഷിക്കാം.
അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 028/2025) തസ്തികയിലേക്ക് 17 ന് പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയുടെ ചുരുക്കപട്ടികയിലു ൾപ്പെട്ടവർക്ക് 17,18,19 തീയതികളിൽ അഭിമുഖം നടത്തും. പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023) തസ്തികയിലേക്ക് 17, 18, 19 തീയതികളിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 15ന് സർട്ടിഫിക്കറ്റ് പരിശോധന.
ഒ.എം.ആർ. പരീക്ഷ
ഗ്രൗണ്ട് വാട്ടർ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 466/2024) തസ്തികയിലേക്ക് 15 ന് രാവിലെ 7 മുതൽ 8.50 വരെ പരീക്ഷ നടത്തും.
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസി.(കാറ്റഗറി നമ്പർ 104/2025) തസ്തികയിലേക്ക് 16ന് രാവിലെ 7മുതൽ 8.50വരെ പരീക്ഷ നടത്തും.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ് (ഗവ.പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 095/2025) തസ്തികയിലേക്ക് 17ന് രാവിലെ 7മുതൽ 8.50വരെ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |