
തിരുവനന്തപുരം: പെറ്റ്‌ഷോപ്പുകൾക്കും ഡോഗ് ബ്രീഡർമാർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഈ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തതാൽ മാത്രമേ ഇനി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് ലഭിക്കൂ. ബോർഡിന്റെ മെമ്പർ സെക്രട്ടറി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ്
ലഭിക്കുന്ന അപേക്ഷകളിന്മേൽ ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫീസർമാരോ അല്ലെങ്കിൽ അവർ നിയമിക്കുന്ന ഓഫീസർമാരോ പരിശോധിച്ചു ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ മൃഗക്ഷേമ ബോർഡിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.സർട്ടിഫിക്കറ്റ് പെറ്റ്‌ഷോപ്പുകളും ബ്രീഡർ സെന്ററുകളും പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനത്തിൽ ഹാജരാക്കി ലൈസൻസ് നേടാം. രജിസ്ട്രേഷൻ ഫോമുകൾ www.ahd.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |