
ന്യൂഡൽഹി: കേരളത്തിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയുമായി (കെ-ടെറ്റ്) ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം നൽകി. സുപ്രീം കോടതിയിൽ എൻ.ടി.യു ഉൾപ്പെടെയുള്ളവർ നൽകിയിട്ടുള്ള റിവ്യൂ ഹർജികളിലെ വാദം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും 2012 ജൂലായ് 17-ന് മുൻപ് നിയമനം ലഭിച്ചവരെ കെ-ടെറ്റ് നിബന്ധനയിൽ നിന്നും ഒഴിവാക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |