SignIn
Kerala Kaumudi Online
Thursday, 26 February 2026 3.52 AM IST

ആക്കുളം-ചേറ്റുവ ജലപാത ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page
chilakoor-tunal

വർക്കല: പശ്ചിമതീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇതോടൊപ്പം ചിലക്കൂർ വിനോദസഞ്ചാര വികസനപദ്ധതിയുടെയും ഇൻലാൻഡ് നാവിഗേഷൻ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നിർവഹിക്കും. വൈകിട്ട് 4.30ന് വർക്കല ചിലക്കൂർ ബീച്ച് പാർക്കിലാണ് ചടങ്ങ്.

ജലപാത സഞ്ചാര യോഗ്യമാക്കുന്നതിലെ പ്രധാന തടസമായിരുന്ന വർക്കല ചിലക്കൂർ തുരങ്കത്തിന്റെ നവീകരണം വിജയകരമായി പൂർത്തീകരിച്ചാണ് ജലപാത തുറക്കുന്നത്. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സാണ് (ക്വിൽ) കിഫ്ബിയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കിയത്.

പശ്ചിമതീര ജലപാതയെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ക്വിൽ ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ചലനാത്മകതയുടെ പുതിയ യുഗമെന്ന് വിശേഷിപ്പിക്കാനാവുന്ന വിധമാണ് സർക്കാർ പദ്ധതി നടപ്പാക്കിയതെന്ന് വി.ജോയി എം.എൽ.എ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.