
ആലപ്പുഴ: മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം മുൻ മന്ത്രി ജി.സുധാകരൻ പൊതുപരിപാടിയിൽ പങ്കെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ആലപ്പി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനാണ് അദ്ദേഹം എത്തിയത്.
സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരന്റെ പേരിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ചടങ്ങിൽ സമ്മാനദാനം നിർവഹിച്ച ശേഷം അദ്ദേഹം മടങ്ങി. പ്രസംഗിച്ചില്ല. കഴിഞ്ഞ നവംബർ 22ന് വീട്ടിലെ കുളിമുറിയിൽ തെന്നി വീണതിനെ തുടർന്ന് അദ്ദേഹം പൂർണ വിശ്രമത്തിലായിരുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പൊതു പരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |