
വെള്ളിക്കുളങ്ങര : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ട മറ്റത്തൂർ അന്നാംപാടം വലിയകത്ത് വീട്ടിൽ നഹാസ് എന്ന നവാസ് (37) അറസ്റ്റിൽ. ആറ് മാസത്തേക്ക് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ തിങ്കളാഴ്ച
വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കോടാലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
നവാസ് ഇരിങ്ങാലക്കുട, കൊടകര, വെളളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലായി മൂന്ന് വധശ്രമക്കേസിലും ഒരു കവർച്ചാ കേസിലും മൂന്ന് അടി പിടികേസിലും ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ കേസിലും സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലുമടക്കം 15 ക്രിമിനൽ കേസിലെ പ്രതിയാണ്. വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ കെ.കെ.ഷബാബ്, ഗ്രേഡ് എസ്.ഐ ബി.ബാലകൃഷ്ണൻ, ഗ്രേഡ് എ.എസ്.ഐ പി.കെ.മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജേഷ് സ്റ്റീഫൻ, സി.പി.ഒ സുരേഷ് കുമാർ, അലക്‌സ് അഗസ്റ്റി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |