
പാലോട്: 17 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പ്രണയിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ പാലോട് പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. നന്ദിയോട് പച്ച മുടുമ്പ് തടത്തരികത്ത് പുത്തൻവീട്ടിൽ അഭിലാഷാണ് (26) പിടിയിലായത്. പെൺകുട്ടിയെ പ്രതി താമസിക്കുന്ന വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല ദിവസങ്ങളിലുമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ബി.എൻ.എസ് പ്രകാരവും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷിക്കുന്നതിനിടെ ഇയാൾ ബംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു.
പാലോട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പാലോട് എസ്.എച്ച്.ഒ എൻ.സുനീഷ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്,മഹേഷ്,സിവിൽ പൊലീസ് ഓഫീസർ സൂരജ് എന്നിവരടങ്ങിയ സംഘം ബംഗളൂരുവിലെത്തി നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞ സ്ഥലത്തു നിന്ന് അഭിലാഷിനെ കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |