SignIn
Kerala Kaumudi Online
Tuesday, 12 May 2026 6.26 AM IST

പൂട്ടിയിട്ട വീട്ടിൽ വാതിൽ തകർത്ത് കവർച്ച

Increase Font Size Decrease Font Size Print Page
ph-1-

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽ വാതിൽ തകർത്ത് കവർച്ച. പണവും സി.സി.ടി.വി ഉപകരണങ്ങളും മോഷണം പോയി. എളയാവൂർ അമ്പലം റോഡിൽ ബദറുദ്ദീൻ പള്ളിക്കു സമീപത്തെ ലാൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഏകദേശം രണ്ടിനായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷണ സംഘം മറ്റൊരു വാതിലും തകർത്താണ് വീടിനകത്തെത്തിയത്.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 18,000 രൂപയും സി.സി ടി.വിയുടെ ഡി.വി.ആറും വിലപിടിപ്പുള്ള വസ്ത്രങ്ങളും മോഷ്ടിച്ചാണ് സ്ഥലം വിട്ടത്. ഡി.വി.ആർ മോഷ്ടാക്കൾ കൊണ്ടുപോയതിനാൽ മോഷ്ടാക്കളുടെ ദൃശ്യങ്ങളും ശേഖരിക്കാനായില്ല. ഈ മാസമാദ്യം വീടുപൂട്ടി വിദേശത്തുള്ള മകളുടെ അടുത്ത് പോയതായിരുന്നു ലാൽജോസ്. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY