
സുൽത്താൻ ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ യുവാവിന്റെ പക്കൽനിന്ന് മെത്താഫിറ്റാമിൻ പിടികൂടി . മലപ്പുറം മുണ്ട്പറമ്പ് മുട്ടെങ്ങാടൻ വീട്ടിൽ എം.അനസ് (26)നെയാണ് 19. 78 ഗ്രാം മെത്താഫിറ്റാമിനുമായി എക്സൈസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കേരള ആർ.ടി.സിബസിലെ യാത്രക്കാരനായിരുന്നു.
ജില്ലയിൽ വ്യവസായിക അളവിൽ പിടികൂടുന്ന മൂന്നാമത്തെ കേസാണിത്. സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകൾ ശക്തമാക്കിവരുകയാണ്. എക്സൈസ് ഇൻസ്പക്ടർ എൻ.സിറാജ്, പ്രിവൻ്റീവ് ഓഫീസർ എം.എ.സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മിഥുൻ, എം.അർജുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.സുൽത്താൻ ബത്തേരി ജെ.എഫ്.സി.എം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പാദനം, വിപണനം, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കൺട്രോൾ റൂമിലെ 04936-288215എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 18004252848 നമ്പറിലേക്കോ അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി റെയിഞ്ച് സർക്കിൾ,സ്ക്വാഡ് ഓഫീസിലെ നമ്പറിലേക്കും അറിയിക്കാവുന്നതാണ്
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |