തൃശൂർ: കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം ദിൻരാജിന്. 'രാജാ ആൻഡ് മഹാരാജ' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഓണറബിൾ മെൻഷൻ പുരസ്കാരത്തിന് അനൂപ് രാധാകൃഷ്ണനും രതീഷ് രവിയും അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ദിൻരാജ് തൃശൂർ വലപ്പാട് സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |