തിരുവനന്തപുരം: മലയാള ഭാഷയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന രചനയ്ക്ക് ഒരു ലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരം നൽകുന്നു. ചെറുകഥാ സമാഹാരം, കാവ്യ സമാഹാരം, നോവൽ, നാടകം എന്നീ സർഗാത്മക രചനകൾക്കൊപ്പം നിഘണ്ടു, വ്യാഖ്യാനം, പരിഭാഷ ഗ്രന്ഥം, പുരാണ ഗ്രന്ഥം, വ്യാകരണ ഗ്രന്ഥം എന്നിവയും പരിഗണിക്കും. മലയാള ഭാഷയുടെ വികാസത്തിനുതകുന്ന, 2000 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങളിൽ മികച്ചതിനാണ് പുരസ്കാരം. 2021 ഡിസംബർ 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
പുസ്തകങ്ങളുടെ മൂന്ന് കോപ്പി വീതം അയക്കണം. രചനകൾ ഡോ.ബി.സി. ബാലകൃഷ്ണൻ, ബാൽരാജ്, ജവഹർ നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. ഫോൺ 9400946086. മലയാളം ലെക്സിക്കൻ മുൻ മേധാവി ഡോ.ബി.സി.ബാലകൃഷ്ണന്റെയും ഭാര്യ പ്രഫ.രാജമ്മയുടെയും പേരിൽ ഡോ. ബാലകൃഷ്ണൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |