തിരുവനന്തപുരം: തിരുവനന്തപുരം കാസർകോട് സെമി ഹൈസ്പീഡ് റെയിലിനായി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനം. ഇതിനു മുന്നോടിയായി റെയിൽവേ, കെ-റെയിൽ അധികൃതർ അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് സിൽവർലൈനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇത് പദ്ധതിയിലുള്ള റെയിൽവേയുടെ വിഹിതമായാണ് കണക്കാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |