തിരുവനന്തപുരം:സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും 11ന് തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപ്പനയുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കും. രണ്ടാംഘട്ടമായി ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിർത്തികൾക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകളിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാംഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കും.ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ബില്ലിൽ അഞ്ചു ശതമാനം ഇളവു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |