ന്യൂഡൽഹി:നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ(എൻ.എൽ.സി) കീഴിലുള്ള ഒഡീഷയിലെ താലാബിര പദ്ധതിയിൽ നിന്നും 400 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെ.എസ്.ഇ.ബി ഒപ്പിട്ടു.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ എൻ.എൽ.സി ഇന്ത്യ ചെയർമാൻ രാകേഷ് കുമാറും കെ.എസ്.ഇ.ബി ചെയർമാൻ രാജൻ.എൻ ഖോബ്രഗഡെയുമാണ് കരാറിൽ ഒപ്പിട്ടത്. താലാബിരയിൽ നിന്നും തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷനും പോണ്ടിച്ചേരി ഇലക്ട്രിസിറ്റി വകുപ്പും നേരത്തെ വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |