തിരുവനന്തപുരം: തളിര് സ്കോളർഷിപ്പ് 2022ന്റെ ജില്ലാതല ഓൺലൈൻ പരീക്ഷകൾ നവംബർ 5നും 12നുമായി നടക്കും. സീനിയർ വിഭാഗം (8, 9,10 ക്ലാസുകൾ) പരീക്ഷ 5 ന് വൈകിട്ട് 4 മുതൽ 5വരെയും ജൂനിയർ വിഭാഗം (5,6,7 ക്ലാസുകൾ) പരീക്ഷ നവംബർ 12ന് വൈകിട്ട് 4 മുതൽ 5വരെയുമാകും. പരീക്ഷകൾക്ക് മുന്നോടിയായി സീനിയർ വിഭാഗത്തിന്റെ മോക്ക് പരീക്ഷകൾ നവംബർ 2ന് രാവിലെ 11മുതൽ വൈകിട്ട് 5വരെയും 3ന് വൈകിട്ട് 4 മുതൽ 4.30വരെയും നടക്കും. ജൂനിയർ വിഭാഗത്തിന്റെ മോക്ക് പരീക്ഷകൾ 9നു രാവിലെ 11മുതൽ വൈകിട്ട് 5വരെയും 10ന് വൈകിട്ട് 4 മുതൽ 4.30വരെയും നടക്കും. വിശദവിവരം ksicl.org ൽ. പരീക്ഷാവിവരം സംബന്ധിച്ച എസ്.എം.എസ് ഇന്നും ലഭിക്കാത്ത വിദ്യാർത്ഥികൾ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. 0471-2333790, 8547971483. ഇമെയിൽ scholarship@ksicl.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |