ആലപ്പുഴ: കോവളം-ബേക്കൽ ജലപാത മൂന്ന് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി ആന്റണി രാജു.തവണക്കടവ് ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കോവളം-ബേക്കൽ ജലപാത ഗതാഗത രംഗത്ത് കേരളത്തിന്റെ മുഖഛായ മാറ്റിമറിക്കും.616 കിലോമീറ്റർ നീളമുള്ള ജലപാതയിലൂടെ കുറഞ്ഞ ചെലവിൽ യാത്രയും ചരക്കുനീക്കവും സാദ്ധ്യമാകും.പദ്ധതിക്കുള്ള ഫണ്ട് കിഫ്ബി അനുവദിച്ചു.സ്ഥലമെടുപ്പ്,ഡ്രഡ്ജിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |