തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള മെസ് ഗ്രാന്റിന് ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് നേരത്തെ പിൻവലിച്ചത് വിവാദമായിരുന്നു. പൊലീസുകാർക്കുള്ള സൗജന്യ ഭക്ഷണം തുടരുമെന്നും നടത്തിപ്പ് തുക സർക്കാർ പൂർണമായും വഹിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |