ന്യൂഡൽഹി:തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവലിയന് ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് - യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണമെഡൽ.
ഇന്നലെ സമാപന ചടങ്ങിൽ ഐ.ടി.പി. ഒ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പ്രതീപ് സിംഗ് ഖറോളയിൽ നിന്ന് പി.ആർ.ഡി. അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ്, ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ, ഇൻഫർമേഷൻ ഓഫീസർമാരായ സിനി.കെ. തോമസ്, അഭിലാഷ് എ. സി, പവിലിയൻ ഡിസൈനർ ജിനൻ സി.ബി എന്നിവർ ചേർന്ന് മെഡൽ ഏറ്റുവാങ്ങി.
' വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ ' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ജിനൻ.സി.ബി പവലിയൻ ഒരുക്കിയത്. 2017ലാണ് മുമ്പ് കേരളത്തിന് സ്വർണം ലഭിച്ചത്.
ക്യാപ്ഷൻ: ഡൽഹി അന്താരാഷ്ട്ര വ്യാപാര മേളയിൽ മികച്ച പവലിയനുള്ള സ്വർണമെഡൽ ഐ.ടി.പി. ഒ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രതീപ് സിംഗ് ഖറോളയിൽ നിന്ന് ഇൻഫർമേഷൻ ആന്റ് പി.ആർ.ഡി.അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ്, ഡെപ്യുട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ. ഇൻഫർമേഷൻ ഓഫീസർമാരായ സിനി.കെ. തോമസ്, അഭിലാഷ് എ. സി, ഡിസൈനർ ജിനൻ സി.ബി എന്നിവർ സ്വീകരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |