തിരുവനന്തപുരം: ട്രഷറി ഉൾപ്പെടെയുള്ള സർക്കാർ ഒാഫീസുകളെ ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുന്ന കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്കിലുണ്ടായ (കെ സ്വാൻ) തകരാർ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ പരിഹരിച്ചതായി ഐ.ടി മിഷൻ അറിയിച്ചു. തകരാർ കാരണം തിങ്കളാഴ്ച മുതൽ ട്രഷറി ഇടപാടുകളും ഇ- ഒാഫീസുകളുടെ പ്രവർത്തനവും തടസപ്പെട്ടിരുന്നു.
കൂടുതൽ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ലോഡ് താങ്ങാനാകാതെ നെറ്റ് വർക്ക് സ്തംഭിക്കുന്നത്. അതേസമയം അടിക്കടി തകരാർ ഉണ്ടാകുന്നത് കണക്കിലെടുത്ത് ട്രഷറിക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ നടപടിയെടുത്തതായി ഡയറക്ടർ സാജൻ പറഞ്ഞു. എസ്.ഡി വാൻ എന്ന പ്രത്യേക സംവിധാനത്തിലൂടെ ട്രഷറികളെല്ലാം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാർച്ചോടെ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |