തിരുവനന്തപുരം: പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അതാത് ജില്ലാ പൊലീസ് മേധാവികൾക്ക് കമ്മിഷൻ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |