തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് ലോബിയുടെ പറുദീസയായി മാറ്റിയതിൽ സി.പി.എമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. ലഹരിക്കെതിരെ പിണറായി സർക്കാർ യുദ്ധം പ്രഖ്യാപിക്കുകയും ലഹരിമാഫിയയെ അമർച്ച ചെയ്യുമെന്ന് അധരവ്യായാമം നടത്തുകയും ചെയ്യുമ്പോൾ അത്തരക്കാർക്ക് സി.പി.എം സംരക്ഷണവും സഹായവും നൽകുന്ന വിചിത്ര കാഴ്ചയാണ് പൊതുസമൂഹം കാണുന്നത്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസിന്റെ പാൻമസാല കള്ളക്കടത്തിലെ പങ്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |