തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 122.47 കോടി രൂപ ലാഭവിഹിതം നൽകി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖല സ്ഥാപനമാണ് എച്ച്.എൽ.എൽ.
ന്യൂഡൽഹിയിൽ ആരോഗ്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ എച്ച്.എൽ.എൽ സി.എം.ഡി ശ്രീ.കെ. ബെജി ജോർജ്ജ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യക്ക് ഡിവിഡന്റ് ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ,ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. രജേഷ് ഭൂഷൺ,എച്ച്.എൽ.എൽ ഡയറക്ടർമാരായ ടി. രാജശേഖർ,ഡോ. ഗീത ശർമ്മ,ഡോ. അനിതാ തമ്പി എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |