തിരുവനന്തപുരം: ബി.എസ്.എൻ.എൽ,ടെലികോം പെൻഷൻകാർ സമ്പൻ പ്ളാറ്റ്ഫോമിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി കെ.വൈ.പി (നോ യുവർ പെൻഷണർ)ഫോം പി.എം.ജി ജംഗ്ഷനിലെ കൺട്രോളർ ഒഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസിൽ 30നകം എത്തിക്കണം. ബാങ്കുകൾ മുഖേന പെൻഷൻ നൽകുന്നതൊഴിവാക്കി സമ്പൻ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയാണ് നിലവിൽ പെൻഷൻ നൽകുന്നത്. കൂടുതൽ വിവരങ്ങൾ ഡാറ്റ പ്യൂരിഫിക്കേഷനായി സമ്പൻ പ്ളാറ്റ്ഫോമിൽ ആവശ്യമുള്ളതിനാലാണ് കെ.വൈ.പി ഫോം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വൈ.പി ഫോമിനും വിശദവിവരങ്ങൾക്കും: https//cgca.gov.in/ccakl/ ടോൾഫ്രീ നമ്പർ: 18004250089.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |